
‘ചിലപ്പോൾ തെസ്നിയുടെ ഉമ്മയുടെ പ്രാർഥനയാകാം ഉയർച്ചയ്ക്കു പിന്നിൽ’: ഗിന്നസ് പക്രു
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് ഉണ്ടപക്രു എന്ന ഗിന്നസ് പക്രു. അജയകുമാർ എന്നാണ് താരത്തിന്റെ യഥാർഥ പേര്. നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പക്രു ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ്. ഭിന്നശേഷിയോട് പൊരുതിയാണ് പക്രു ഉയരങ്ങളിലെത്തിയത്. യുവജനോത്സവ വേദികളിലൂടെയാണ് പക്രു കലാരംഗത്തു സജീവമാകുന്നത്. പിന്നീട് മിമിക്രി പരിപാടികളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായി മാറി. പക്രുവിന്റെ സുഹൃത്തും നടിയും ഹാസ്യതാരവുമായ തെസ്നി ഖാന്റെ അമ്മയുമായുള്ള ചില സൗഹൃദനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് പക്രു. തന്നെ മകനെപ്പോലെ കരുതുന്ന ആ അമ്മ തനിക്കുവേണ്ടി…