ഭൂമി അഴിമതി കേസ്; ഇമ്രാൻ ഖാനും ഭാര്യയും പ്രതികൾ: 14 വർഷം തടവിന് ശിക്ഷിച്ച് കോടതി

190 മില്യൺ പൗണ്ട് സ്‌റ്റെർലിംഗ് ഭൂമി അഴിമതി കേസിൽ ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇസ്ളാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാനും ഭാര്യ ബുഷ്‌റാ ബീബിയ്‌ക്കും അഴിമതി കേസിൽ തടവുശിക്ഷ വിധിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ യുകെയിൽ നിന്ന് ലഭിച്ച പണവും ഭൂമിയും രാജ്യത്തിന് ലഭിക്കാതെ തൊണ്ണൂറുകളിൽ അദ്ദേഹം സ്ഥാപിച്ച അൽ ഖാദിർ ട്രസ്‌റ്റിനായി ഉപയോഗിച്ചതാണ് അഴിമതി കേസ്. 14 വർഷം തടവിന് പുറമേ ഒരു മില്യൺ പാകിസ്ഥാനി രൂപയും ഇമ്രാന്…

Read More

എക്കാലവും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കില്ല; സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല: സതീശൻ

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസുകാർ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ലെന്ന് വിഡി സതീശൻ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് ഇല്ലാത്ത അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചതെന്ന്…

Read More

തൂണേരി ഷിബിൻ വധക്കേസ്: 8 പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി, പൊലീസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്

തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. ആദ്യ ആറു പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ 17 പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പൊലീസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പ്രതികളെ ഈ മാസം 15ന് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആകെ 18 പേരെയാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. 2015 ജനുവരി 22ന് രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 17 പേരെയാണ് കേസിൽ…

Read More

ബിസിനസ് വഞ്ചന കേസിൽ ട്രംപ് കുറ്റക്കാരൻ; ശിക്ഷാവധി ജൂലൈ 11ന്

ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരാണാണെന്നാണ് കണ്ടെത്തൽ. ജൂലായ് പതിനൊന്നിന് ശിക്ഷ വിധിക്കും. ഏകകണ്ഠമായാണ് ജൂറിയുടെ വിധി. കേസ് കെട്ടിച്ചമച്ചതാണെന്ന് ട്രംപ് പ്രതികരിച്ചു. താൻ നിരപരാധിയാണ്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ജോൺ ബൈഡന്റെ നീക്കമാണിതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നാണ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് വരുന്നത്….

Read More

സ്കൂളിലെ അരി കടത്തിയ സംഭവം ; കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിക്ക് ശുപാർശ

മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനാധ്യാപകനായിരുന്ന ഡി ശ്രീകാന്ത് അധ്യാപകരായ കെ സി ഇർഷാദ്, പി ഭവനീഷ്, ടി പി രവീന്ദ്രൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ശുപാര്‍ശ. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് പണം…

Read More

വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസ്; അധ്യാപിക കുറ്റക്കാരി; ശിക്ഷ ഇന്ന്

ചെന്നൈയിൽ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ. നിർമലാദേവി (52) കുറ്റക്കാരിയാണെന്നു കണ്ടെത്തിയ വിരുദുനഗർ കോടതി ശിക്ഷ ഇന്നു പ്രഖ്യാപിക്കും. അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കുംവിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. കോളജ് അധികൃതരുടെയും കുട്ടികളുടെയും പരാതിയിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം ഇവരെ…

Read More

ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: 3 പേർ കുറ്റക്കാരെന്ന് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.  പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് 2022 ൽ ബലാത്സംഗത്തിന് ഇരയായത്.  

Read More

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസ്: സഫർ ഷാ കുറ്റക്കാരനെന്ന് പോക്സോ കോടതി

പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്‌സോ കോടതി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞു. ശിക്ഷ ഇന്നു ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. 2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുർ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാർഥിനിയെ കാറിൽ കയറ്റികൊണ്ടുപോയി വാൽപ്പാറയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു…

Read More

കൈവെട്ട് കേസ്: ആറ് പ്രതികൾ കുറ്റക്കാർ, അഞ്ച് പേരെ വെറുതെ വിട്ടു

മൂവാറ്റുപുഴയിൽ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ, കുഞ്ഞ് പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള…

Read More

മോദി സമുദായത്തിനെതിരേയുള്ള പരാമര്‍ശം; രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മോദി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്‌. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ്…

Read More