എല്ലാവർക്കും ദേഹപരിശോധന; ഇടുക്കി ഡാമിൽ സുരക്ഷ കർശനമാക്കുന്നു

ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ ടിക്കറ്റ് എടുക്കാനുള്ള കൗണ്ടർ വെള്ളാപ്പാറയിലേക്ക് മാറ്റും. ഇതുവരെ ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. അണക്കെട്ടിൽ സുരക്ഷ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷട്ടറുകൾക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂലായ് 22-ന് ഇടുക്കി അണക്കെട്ടിൽ എത്തിയ വ്യക്തി ഉയരവിളക്കുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടിയിരുന്നു. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഇരുമ്പുവടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ സുരക്ഷാവീഴ്ച വിവാദമായി. അന്ന് സുരക്ഷാജോലിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ…

Read More

നിപ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച്

സംസ്ഥാനത്ത് നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിപ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതരുമായി സമ്ബര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കോഴിക്കോട്…

Read More

മാധ്യമപ്രവർത്തകരുടെ സുരക്ഷ; മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെ വധിക്കാൻ അക്രമികൾ എത്തിയത്. ഇതിനെ തുടർന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. മാർഗനിർദേശത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച സൂചനകളൊന്നും വ്യക്തമായിട്ടില്ല. എൻ.സി.ആർ ന്യൂസ് എന്ന പേരുപറഞ്ഞാണ് ഇന്നലെ പ്രയാഗ്‌രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികൾ കടന്നുകൂടിയത്. അക്രമത്തിനിടെ ഒരു മാധ്യമപ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഇന്നലെ വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിമർശിച്ചു. മാർഗനിർദേശത്തിലെ…

Read More

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.  കേരളത്തില്‍ കോവിഡ് കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാല്‍ ആഘോഷ…

Read More