ആന എഴുന്നളളിപ്പിലെ ഹൈകോടതി മാർഗനിർദേശം അപ്രായോഗികം; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്ന് കെ രാജന്‍

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടും ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം വന്നത്.ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്. പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നാം തീയതി വനം മന്ത്രി എത്തിച്ചേരും. പൂരം പ്രൗഢഗംഭീരമായ രീതിയിൽ നടത്താൻ ഏതറ്റം…

Read More

ശബരിമലയ്ക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ വസ്തുക്കള്‍ ഇനി ഇരുമുടിക്കെട്ടില്‍ വേണ്ട

കെട്ടുനിറയ്ക്കുമ്പോള്‍ ശബരിമല തന്ത്രിയുടെ നിര്‍ദേശം പാലിക്കാനാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും ഗുരുസ്വാമിമാര്‍ക്ക് കത്തുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതായി പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കേരളത്തിലെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, കമ്മീഷണര്‍മാര്‍, എഒമാര്‍ തുടങ്ങിയവരെയും തന്ത്രിയുടെ നിര്‍ദേശം അറിയിക്കും. ശബരിമല തന്ത്രി നിര്‍ദേശിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രമേ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്താവൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ എന്നിവ ഒഴിവാക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍…

Read More

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്ക് മാർഗ നിർദേശവുമായി കൂടുതൽ എയർലൈനുകൾ

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സന്ദർശക വീസയിൽ വരുന്നവർക്കുള്ള മാർഗനിർദേശങ്ങളുമായി കൂടുതൽ ഇന്ത്യൻ എയർലൈനുകൾ രംഗത്ത്. യുഎഇയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ സന്ദർശക വീസക്കാർ ആവശ്യമായ രേഖകൾ കരുതണമെന്ന് ഇന്ത്യയിലെയും യുഎഇയിലെയും ട്രാവൽ ഏജന്‍റുമാർക്ക് എയർലൈനുകൾ ഉപദേശങ്ങൾ നൽകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ പറക്കുന്ന ഒട്ടേറെ എയർലൈനുകളിൽ നിന്ന് ട്രാവൽ ഏജന്‍സികൾക്ക് ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ, മറ്റ് എയർലൈനുകൾ എന്നിവയിൽ നിന്ന് സർക്കുലറുകൾ ലഭിച്ചതായി ട്രാവൽ ഏജന്‍റുമാർ പറഞ്ഞു. സാധുവായ പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ,…

Read More