കാട്ടാന ആക്രമണം; ഗൂഡല്ലൂരിൽ യുവാവ് മരിച്ചു

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 10.45ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനപ്രദേശത്ത് നിന്നും ഇറങ്ങി വന്ന കാട്ടാനയാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാൽ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ…

Read More

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം; രോഷാകുലരായി നാട്ടുകാര്‍

തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.   രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്. മസിനഗുഡിയിലാണു കർഷകനെ കാട്ടാന കൊന്നത്. ഇന്നു പുലർച്ചെ നാലരയോടെയാണു നാഗരാജൻ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്നു വീട്ടിലേക്ക് വരുമ്പോളാണു കാട്ടാന ആക്രമിച്ചത്. 

Read More