
അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിംങ് സേനവം 13 മുതൽ
അൽഖുവൈറിലും ഗൂബ്രയിലും സ്മാർട്ട് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ രണ്ട് ഇടങ്ങളിലേയും പൊതു പാർക്കിങ് സ്ഥലങ്ങളിൽ ആണ് ഫീസിന് വിധേയമായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.വാഹനങ്ങളുടെ ഇമേജിങ് സേവനത്തോടുകൂടിയ സെൻസറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച മുതൽ ഈ സേവനം പ്രാബല്യത്തിൽ വരും. ഇവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30,60,120 മിനിറ്റ് സമയത്തേക്കാണ് പാർക്കിങ് റിസർവേഷൻ ലഭിക്കുക….