വിലക്കയറ്റം തടയുന്നതടക്കം വാഗ്ദാനങ്ങള്‍; ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം 10 ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്‍

 നരേന്ദ്ര മോദിയും ബിജെപിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്‍. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍. 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ല, അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച് കെജ്രിവാൾ. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും ചോദ്യം.  കെജ്രിവാളിന്‍റെ 10 ഗ്യാരണ്ടികള്‍:- 1. വിലക്കയറ്റം പിടിച്ചുനിര്‍ത്തും…

Read More

‘500 രൂപയ്ക്ക് പാചകവാതകം, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ’: തെലങ്കാനയിൽ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന തെലങ്കാനയിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സ്ത്രീകളെ ലക്ഷ്യമിട്ടു വലിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. മാസം തോറും 2500 രൂപയും 500 രൂപയ്ക്കു ഗ്യാസും സർക്കാർ ബസുകളിൽ സൗജന്യയാത്രയുമാണ് മഹാലക്ഷ്മി സ്‌കീം പ്രകാരം സ്ത്രീകൾക്ക് ഉറപ്പുനൽകുന്നത്. കർഷകർക്ക് വർഷം തോറും 15000 രൂപയും നെൽകൃഷിക്ക് 500 രൂപ ബോണസും പാട്ടക്കർഷകർക്കു 12000 രൂപയും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിലെ തുക്കുഗുഡയിൽ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സോണിയ ഗാന്ധിയാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായി പ്രവർത്തിക്കുന്ന…

Read More

സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്; ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യും

ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് പറഞ്ഞപ്രകാരം നടപടിയെടുക്കുക. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും….

Read More