
54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് ഡൽഹിയിൽ ; ധനമന്ത്രിമാർ ഡൽഹിയിലെത്തും
54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും .ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ഡൽഹിയിലാണ് യോഗം ചേരുക. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. 53-മത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ഡൽഹിയിൽ നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തിൽ പുതിയ സെക്ഷൻ 11 എ ഉൾപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകിയിരുന്നു, 2017-ലെ…