രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് വർധന; ഏപ്രിലിൽ സർക്കാരിന് ലഭിച്ചത് 2.10 ലക്ഷം കോടി

രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. ഏപ്രിൽ മാസത്തിൽ 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരമത്യം ചെയ്യുമ്പോൾ 12.4 ശതമാനമാണ് വർധന. മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കൂടുതൽ തുക ലഭിച്ചത് 2023 ഏപ്രിലിലായിരുന്നു. 1.87 ലക്ഷം കോടി. ഏഴ് വർഷം മുമ്പ് 2017 ജൂലായിൽ ജിഎസ്ടി ഏർപ്പെടുത്തിയതിന് ശേഷം ലഭിച്ച ഉയർന്ന വരുമാനമാണിത്. ഇതാദ്യമായാണ് രണ്ട് ലക്ഷം കോടി മറികടക്കുന്നത്….

Read More

വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണം’; ശുപാർശ നല്‍കി ജിഎസ്ടി കമ്മീഷണര്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്‍പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള സർക്കാറിന്‍റെ തിരക്കിട്ട നീക്കം. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ 2022ലെ മദ്യ നയത്തിന്‍റെ ചുവട് പിടിച്ചാണ് കുറഞ്ഞ വീര്യമുള്ള മദ്യം പുറത്തിറക്കാനുള്ള നീക്കം. വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു നയം. സംസ്ഥാനത്ത് ഇപ്പോള്‍ ഉൽപ്പാദിപ്പിക്കുന്ന മദ്യത്തിൽ 42.86 ശതമാനം…

Read More

എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജി എസ് ടി വകുപ്പിന്റെ റെയ്ഡ്

മുൻ മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി എസ് ടി വകുപ്പിന്റെ നടപടി. രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിൽ ഒൻപത് ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇവരുടെ ഫോണുകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ലംബോധരനെ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ…

Read More

തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കും; പ്രഖ്യാപനം നടത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ് ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നേരത്തെ 18 ശതമാനമായിരുന്ന ജിഎസ്ടി അഞ്ച് ശതമാനമായാണ് കുറയ്ക്കുക.എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്. ടി ട്രൈബ്യൂണൽ സ്ഥാപിക്കാനും ജി എസ് ടി കൗൺസിലിൽ തീരുമാനിച്ചതായി ധനമന്ത്രി വ്യക്തമാക്കി. തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോൾ കൊടുക്കുന്ന അതേ ജി.എസ്.ടി നൽകിയാൽ മതിയാകും. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗൺസിൽ ഈ തീരുമാനമെതീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കും; പ്രഖ്യാപനം…

Read More

ഇന്ത്യയിൽ കാൻസർ മരുന്നുകൾക്ക് വില കുറയും, ഓൺലൈൻ ഗെയിമിന് 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ

ഇന്ത്യയിൽ കാൻസർ മരുന്നുകളുടെ വില കുറയും. കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ നികുതി ഒഴിവാക്കാൻ അൻപതാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചികിത്സയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിലയും കുറയും. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ 18% ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയ്ക്കാനാണ് തീരുമാനം. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം നടപ്പാക്കാൻ ജിഎസ്ടി കൗൺസിലിൽ…

Read More

ജിഎസ്ടി നഷ്ടപരിഹാരം; കാലാവധി നീട്ടണമെന്നാവശ്യപ്പെടും: മന്ത്രി ബാലഗോപാൽ

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ്  ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More