മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം; സുപ്രീംകോടതി പരിശോധിക്കാനൊരുങ്ങുന്നു

മതാചാരത്തിന്റെ ഭാഗമായി മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തിൽ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാൻ തയ്യാറായാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും…

Read More

വീട്ടില്‍ കഞ്ചാവ് ചെടി വളർത്തി; പിന്നാലെ പൊലീസ് പൊക്കി

വീട്ടില്‍ കഞ്ചാവ്‌ ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാര്‍ (32)നെയാണ് അറസ്റ്റിലായത്. ഇത്തരം വാര്‍ത്തകള്‍ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാള്‍ പറയുന്നത്. കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More