
മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി വേട്ടയാടുന്ന സംഘമുണ്ട്; ദുൽഖർ സൽമാൻ
മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി ആക്രമിക്കുന്ന സംഘമുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ആണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ആ വിശേഷണം താൻ എപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ആർ ബാൽകിയുടെ ‘ചുപ്പ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ പഴയ അഭിമുഖത്തിലെ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്. ‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് മാറ്റാൻ എത്രതന്നെ ശ്രമിച്ചാലും അതിന്…