രമേശ് ചെന്നിത്തല സഭയിൽ എത്താതിൽ ചോദ്യവുമായി മന്ത്രി എം.ബി രാജേഷ്;കാരണം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമെന്നും വിമർശനം

നിയമസഭയിൽ സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്താത്തത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കാരണമാണെന്നും മന്ത്രി വിമർശിച്ചു . സോളാർ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ച പ്രതിപക്ഷത്തിന് ബൂമറാംഗായെന്നും പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ പകച്ചു പോയെന്നുമാണ് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം ഇന്ന് തുറന്നെന്നാണ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയിൽ വന്നില്ലെന്ന് ചോദിച്ച അദ്ദേഹം,…

Read More

മുമ്പ് കെ. കരുണാകരനെയായിരുന്നെങ്കിൽ ഇപ്പോൾ സതീശനാണ് ലക്ഷ്യം; കെ മുരളീധരൻ

താരിഖ് അൻവർ കേരളത്തിലെത്തുന്നത് പാർട്ടിപ്രശ്നം പരിഹരിക്കാനല്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അദ്ദേഹം സംസ്ഥാനത്തെത്തുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതിൽ ഹൈക്കമാൻഡ് ഇടപെടുമെന്ന് മുരളീധരൻ പറഞ്ഞു. താരിഖ് അൻവർ വരുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചയുണ്ടാകാം. കോൺഗ്രസ് അധ്യക്ഷന്റെ നിർദേശങ്ങളാണ് താരിഖ് അൻവർ പാലിക്കുക. ജനങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. അവർക്ക്…

Read More