യൂത്ത് കോൺഗ്രസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ്സ്ഥാനാർത്ഥി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പൊതുസ്ഥാനാർത്ഥിയില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എ ഗ്രൂപ്പും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തർക്കത്തിന് ഒടുവിൽ ആണ് ഒറ്റ പേരിൽ എത്തിയത്. വിഡി സതീശൻ കെ സുധാകരൻ പക്ഷങ്ങൾക്കെതിരെ പടയൊരുക്കം തുടങ്ങിയ എഐ ഗ്രൂപ്പുകൾക്ക് ഒന്നിച്ചുപോരാടാനുള്ള മികച്ച അവസരമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്. എന്നാൽ കൂടിക്കുഴഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളിൽ പൊതുസമ്മതനായൊരു സ്ഥാനാർഥിയെ കണ്ടെത്താൻ ഗ്രൂപ്പുകൾക്കായില്ല.ഷാഫി പറമ്പിൽ മുന്നോട്ടുവച്ച രാഹുൽ മാങ്കൂട്ടത്തെ പിന്തുണയ്കാൻ…

Read More