
ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരും; ആവാസവ്യവസ്ഥയെ നശിപ്പിക്കും; മനുഷ്യരുടെ ആരോഗ്യത്തെ താറുമാറാക്കും
ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരുമെന്ന് പഠനം. ഭൂമിക്കടിയിലെ ജീവന്റെ സ്രോതസ്സാണ് ഭൂഗര്‍ഭജലം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തില്‍ തന്നെ ഈ സ്രോതസ്സുകളിലെ താപനില ശരാശരി 2.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസില്‍, ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ആഗോളത്തലത്തിൽ ആദ്യത്തെ ഭൂഗര്‍ഭജല താപനിലയെ പറ്റിയുള്ള പഠനം പുറത്തുവിട്ടത്. ആമസോണ്‍ മഴക്കാടുകളെ പോലും ഈ മാറ്റം ബാധിക്കുമത്രെ. മധ്യ റഷ്യ,…