കേസിൽ സാക്ഷികളും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ; കേസ് കെട്ടിച്ചമച്ചതെന്നും ആരോപണം

തനിക്കെതിരായ കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ.വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നൽകിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. കേസിൽ കോടതി നാളെ വിധി പറയും. അതിനിടെ മാവോയിസ്റ്റുകളെ കൊല്ലാൻ വേണ്ടി വെടിവച്ചതാണെന്നും ഏറ്റുമുട്ടലായിരുന്നെങ്കിൽ പൊലീസുകാർക്ക് പരിക്കേൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാസു ചോദിച്ചു. എന്നാൽ ഈ കേസുമായി…

Read More

‘ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വന്ദ്യവയോധികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തിന്റെ പൂർണരൂപം: വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്….

Read More

“പിഴയടക്കില്ല, ജാമ്യവും എടുക്കില്ല”; മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിഷേധിച്ച മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ ഗ്രോ വാസു തയ്യാറായില്ല.ഇതേ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിലാണ്. അതേസമയം കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു….

Read More

കോടതിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ച സംഭവം; വിശദീകരണം തേടി ഡിസിപി

ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ഡിസിപി. സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് കോഴിക്കോട് ഡി.സി.പി വിശദീകരണം ആവശ്യപ്പെട്ടത്. കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രോ വാസുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾക്ക് ശേഷം ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചാണ് ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് കോഴിക്കോട് ഡെപ്യൂട്ടി…

Read More