ഷാരോൺ രാജിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് ​ഗ്രീഷ്മ. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്തുന്നതിനായി നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുള്ളതിനാൽ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക്…

Read More

ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മ്മൽ കുമാറിനെതിരായ കുറ്റം. ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു. കഷായത്തിൽ വിഷം കലര്‍ത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ…

Read More

ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിത പൊലീസുകാർക്ക് സസ്പെൻഷൻ

ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പൊലീസുകാർക്ക് സസ്‍പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഷാരോൺ കൊലക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ്…

Read More