‘എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു’: ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.’സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തി സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു….

Read More

ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ ജന്മദിനം ; ആശംസകൾ അറിയിച്ച് പ്രമുഖർ

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​യ​റി​യി​ച്ച്​ പ്ര​മു​ഖ​ർ. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ആ​ധു​നി​ക ദു​ബൈ​യു​ടെ വി​ക​സ​ന​ത്തി​ന്​ മു​ന്നി​ൽ ന​ട​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ 75ആം പി​റ​ന്നാ​ൾ. ദു​ബൈ​യെ ലോ​ക​ത്തി​ന്​ മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന വ്യാ​പാ​ര-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി​പേ​രാ​ണ്​ സ്​​നേ​ഹ വാ​യ്പ്പോടെ അ​ദ്ദേ​ഹ​ത്തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്ന​ത്​. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ…

Read More

കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഗവർണറും മുഖ്യമന്ത്രിയും

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. ”നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം, മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം- ഗവർണർ സന്ദേശത്തിൽ പറഞ്ഞു. ജനമനസുകളുടെ ഒരുമ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താമെന്ന് കേരളപ്പിറവി ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്….

Read More

ബഹ്‌റൈൻ ടെലിവിഷന് അമ്പതാണ്ട്; ഭരണാധികാരികൾക്ക് ആശംസ നേർന്ന് മന്ത്രി

ബഹ്‌റൈൻ ടെലിവിഷൻ സ്ഥാപിച്ചതിൻറെ അമ്പതാണ്ട് പൂർത്തിയാകുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിൻറെ വിവിധ സംഭവ വികാസങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബഹ്‌റൈൻ ടി.വി ചാനലിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് മാധ്യമ മേഖലയിലുണ്ടായ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നു….

Read More