
ഗ്രീൻസോൺ തുറന്നു; ആദ്യ ദിനം തന്നെ എത്തിയത് ആയിരങ്ങൾ
ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഗ്രീൻ സോൺ തുറന്നു. ഞായറാഴ്ച രാവിലെ 10ന് തുറന്ന ഗ്രീൻ സോണിലേക്ക് ആയിരക്കണക്കിനാളുകളാണ് ആദ്യദിനത്തിൽ തന്നെ എത്തിയത്. നേരത്തേ വെബ്സൈറ്റ് വഴി പാസെടുത്തവർക്ക് മാത്രമാണ് സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മെട്രോ വഴിയും സ്വന്തമായി വാഹനങ്ങളിലുമായാണ് സന്ദർശകർ രാവിലെ മുതൽ എത്തിത്തുടങ്ങിയത്. സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2020 ദുബൈ വിശ്വമേളയുടെ സമയത്തേതിന് സമാനമായ ഒരുക്കങ്ങളാണ് അധികൃതർ ഒരുക്കിയത്. ലോകോത്തരമായ സമ്മേളന വേദിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ഏക സ്ഥലമാണ്…