
ടൗൺഷിപ്പുകളിൽ ഹരിതപദ്ധതി വ്യാപിപ്പിക്കും; ബഹ്റൈൻ പാർപ്പിട, നഗരാസൂത്രണകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി
ടൗൺഷിപ്പുകളിൽ ഹരിതപദ്ധതി വ്യാപിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് പാർപ്പിട, നഗരാസൂത്രണകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി വ്യക്തമാക്കി. നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് മുൻകൈയെടുത്ത് നടപ്പാക്കുന്ന ‘എന്നും ഹരിതം’പദ്ധതിയിൽ പങ്കാളികളാവുകയും അതുവഴി ഹരിതപ്രദേശങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്. സ്വകാര്യ മേഖലയുമായി ചേർന്ന് 2030 സുസ്ഥിര വികസനപദ്ധതി ലക്ഷ്യംനേടുന്നതിന് ശ്രമിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ‘എന്നും ഹരിതം’ പദ്ധതി നടപ്പാക്കി വിജയിപ്പിക്കുന്നതിന് മുന്നിൽ നിൽക്കുന്നവരെ അവർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തെ ഹരിതവത്കരണം ശക്തമാക്കുന്നതിന് ഭരണാധികാരികൾ നൽകുന്ന…