
പാതി പെണ്ണും പാതി ആണുമായ പക്ഷി…; 100 വർഷത്തിനിടെ രണ്ടാമത്തെ കാഴ്ച, അദ്ഭുതമെന്ന് ഗവേഷകർ
അടുത്തിടെ കൊളംബിയയിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു പക്ഷിയെ കണ്ടെത്തി. പാതി പെണ്ണും പാതി ആണുമായ പക്ഷി ശാസ്ത്രലോകത്തിനും അദ്ഭുതമായി. നൂറു വർഷത്തിനിടെ രണ്ടാം പ്രാവശ്യമാണ് സവിശേഷമായ ആ പക്ഷി മനുഷ്യൻറെ കണ്ണിൽപ്പെടുന്നത്. അത് ‘ഗ്രീൻ ഹണിക്രീപ്പർ’ വിഭാഗത്തിൽപ്പെട്ട പക്ഷിയായിരുന്നു. ഒട്ടാഗോ സർവകലാശാലയിലെ ജന്തുശാസ്ത്രവിഭാഗം പ്രൊഫസർ ഹാമിഷ് സ്പെൻസർ കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ ജോൺ മുറിലോ എന്ന പക്ഷിനിരീക്ഷകനാണ് സ്പെൻസർക്ക് ‘ആൺ-പെൺ’ പക്ഷിയെ കാണിച്ചുകൊടുക്കുന്നത്. 2021 ഒക്ടോബറിനും 2023 ജൂണിനും ഇടയിൽ കൊളംബിയയിലെ കാൽഡാസ് ഡിപ്പാർട്ട്മെൻറിലെ വില്ലമരിയയിലെ ഒരു…