അദാനി ഗ്രൂപ്പിലും ഖത്തർ നിക്ഷേപം; ഗ്രീൻ എനർജിയുടെ ഓഹരികൾ സ്വന്തമാക്കും

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 474 ദശലക്ഷം ഡോളർ, അതായത്,3800 കോടിയോളം രൂപയാണ് ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ നിക്ഷേപിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ എനർജി. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും നിർണായക സമയത്താണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപമെത്തുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന…

Read More