
അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി
അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി. ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹരിത ബസുകൾ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയതായി സംയോജിത ഗതാഗത കേന്ദ്രമായ അബൂദബി മൊബിലിറ്റി അറിയിച്ചു. 2030ഓടെ അബൂദബിയെ പൊതുഗതാഗത ഹരിത മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തിൻറെ ഭാഗമായി എഡി മൊബിലിറ്റി ആവിഷ്‌കരിച്ച ഗ്രീൻ ബസ് പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് നടപ്പാക്കിയിരിക്കുന്നത്. മറീന മാൾ, അൽ റീം ദ്വീപിലെ ഷംസ് ബൂട്ടിക് എന്നിവകൾക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീൻ ബസുകൾ സർവിസ് നടത്തുന്നത്. സർവിസ് നടത്തി ബസുകളുടെ പ്രകടനം…