ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗ്രീക്ക് ഫുട്ബാൾ താരം ജോർജ് ബാൾഡോക്കിനെ സ്വവസതിയിലെ സ്വിമ്മിങ് ​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തെക്കൻ എയ്തൻസിലെ ഗ്ലിഫാഡയിലെ വസതിയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏഴ് വർഷത്തോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുനൈറ്റഡിന്റെ താരമായിരുന്ന 31കാരൻ കഴിഞ്ഞ മേയിൽ പനാതിനെയ്കോസിലേക്ക് ചേക്കേറിയിരുന്നു. അവർക്കായി നാല് മത്സരങ്ങളിലാണ് ഇറങ്ങിയത്. ബ്രിട്ടനിൽ ജനിച്ച താരം ഗ്രീസിനായി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മരണത്തിൽ പ്രമുഖ താരങ്ങളടക്കമുള്ളവർ അനുശോചനം അറിയിച്ചു.

Read More

ചത്തുപൊങ്ങിയത് 100 ടണ്ണിലധികം മത്സ്യങ്ങൾ; പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗ്രീസ്

ജലമലിനീകരണവും ആഗോളതാപനവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ടൺ കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. യൂറോപ്യൻ യൂണിയൻ സംരക്ഷിച്ചിരിക്കുന്ന തണ്ണീർത്തടമായ കാർല തടാക മേഖലയിൽ നിന്നാണ് മത്സ്യങ്ങൾ വോലോസിലേക്ക് ഒഴുകിയെത്തിയതെന്നാണ് കരുതുന്നത്. 100 ടണ്ണിലധികം മത്സ്യങ്ങളെ ഇവിടെ നിന്നും നീക്കം ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസഹനീയമായ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണ് ഈ മത്സങ്ങളെന്നാണ് ഗവേഷകർ പറയുന്നത്.

Read More

ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഗ്രീസ്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കുഴഞ്ഞുവീണു

ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും നഴ്‌സറികളും അടക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഗ്രീസില്‍ ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നത്….

Read More

ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; മരണം 40 കടന്നു

വടക്കൻ ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് മരണം 40 കടന്നു. 60ൽ അധികം പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ലാരിസ നഗരത്തിന് സമീപം നൂറുകണക്കിന് യാത്രക്കാരുമായി പോയ പാസഞ്ചർ ട്രെയിൻ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രാദേശികസമയം രാത്രി 7.30 ഓടെയായിരുന്നു അപകടം. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ അറസ്റ്റ് ചെയ്തു. ഏഥൻസിൽ നിന്ന് വടക്കൻ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിൻ. തെസ്സലോനിക്കിയിൽ നിന്ന് ലാറിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിൻ. ഇടിയുടെ ആഘാതത്തിൽ…

Read More