കറ്റാർവാഴ; മുടി കൊഴിച്ചിലിന് മികച്ച ഔഷധമാണ്

മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു…

Read More

യഥാർത്ഥ ജനവിധി കാത്തിരിക്കുന്നു; യു.ഡി.എഫിന് മികച്ചവിജയം ഉണ്ടാവും: ഷാഫി പറമ്പിൽ

കേരളത്തിൽ യു.ഡി.എഫിന് മികച്ചവിജയം ഉണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഇരുപതിൽ ഇരുപതും യു.ഡി.എഫ് നേടും. യഥാർത്ഥ ജനവിധി കാത്തിരിക്കുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പേരില്‍ വിഭാഗീയതയും സംഘര്‍ഷങ്ങളുമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ഷാഫി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും ഒടുവിൽ സൃഷ്ടിച്ച് പ്രചരിപ്പിച്ച വ്യാജസൃഷ്ടിയുൾപ്പെടെ ഉണ്ടാക്കിയതിന് പിന്നിൽ ആരാണെന്ന് പൊലീസ് കണ്ടെത്തി ശിക്ഷിക്കണം. അവർ അവരുടെ ഉത്തരവാദിത്വം മറക്കരുത്. ഒരു നാടിന്റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ്…

Read More

വലിയ പ്രതീക്ഷയിലാണ് ചർച്ചയിൽ പങ്കെടുക്കുന്നത്: ബാലഗോപാൽ

വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചർച്ചയിൽ നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നത്. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ഡൽഹിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്കാണ് നടക്കുക.  കേന്ദ്രത്തിന്റെ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും…

Read More