
മരുഭൂമിയെ പച്ചപ്പണിയിക്കുന്നു ; ഖത്തറിൽ 12 ലക്ഷം ചതുരശ്രമീറ്റർ മേഖലയിൽ പുൽമേടുകൾ വെച്ചുപിടിപ്പിച്ചു
മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 12 ലക്ഷം ചതുരശ്ര മീറ്ററോളം മേഖലയിൽ പുൽമേടുകൾ വെച്ചുപിടിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെയും പ്രാദേശിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് വ്യത്യസ്ത പ്രദേശങ്ങളിലായി പുൽമേടുകൾ സ്ഥാപിച്ചത്. ഉമ്മുൽ സഹ്നത്, അൽ ഖയ്യ, അൽ സുലൈമി അൽ ഗർബി എന്നിവിടങ്ങളിലെ ചെറുചെടികളും കുറ്റിക്കാടുകളും പച്ചപ്പുല്ലുകളും വെച്ചുപിടിപ്പിച്ചാണ് രാജ്യത്തുടനീളം സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും മരുഭൂവത്കരണം ചെറുക്കുന്നതിനുമായി മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ…