എം ശിവശങ്കറിന് ചികിത്സാചെലവ് അനുവദിച്ച് സർക്കാർ; മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ സർക്കാർ അനുവദിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് തുക. കഴിഞ്ഞ വർഷം ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്. ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് എം ശിവശങ്കറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ…

Read More

സത്യം ജയിച്ചു, ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയം; സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യമനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ കിരണം വിധിയിലൂടെ സുപ്രീംകോടതി നല്‍കിയെന്ന് എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. പാര്‍ട്ടിയും ഡല്‍ഹിയിലെ ജനങ്ങളും സുപ്രീംകോടതിക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ റായ്. മന്ത്രി അതിഷി, നേതാക്കളായ സൗരഭ് ഭരദ്വാജ്, പ്രിയങ്ക കക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍…

Read More