ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.

Read More

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനാണ് ജാമ്യം ലഭിച്ചത്. ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിലായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. അപ്രതീക്ഷിതമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് കാറിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു. കാറിന് മുന്നിൽ കരിങ്കൊടി കെട്ടി. പൊലീസ് തടയാൻ…

Read More

മദ്യനയ അഴിമതി കേസ്; കേജ്‌രിവാൾ ഇന്ന് ജയിൽ മോചിതനാകും

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആംദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്‌ജ് നിയയ് ബിന്ദു തള്ളി. കേജ്‌രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും. മാർച്ച് 21ന് ഇ.ഡി അറസ്റ്റു ചെയ്‌ത കേജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മേയിൽ സുപ്രീംകോടതി…

Read More

ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്…

Read More

‘രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്’; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ ഹൈക്കോടതി അനുമതി

സംസ്ഥാനത്ത് വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതി ഉപാധികളോടെ കൺസ്യൂമെർ ഫെഡിന് അനുമതി നൽകി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സർക്കാർ യാതൊരു പബ്ലിസിറ്റിയും നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്സവ ചന്തകൾക്ക് വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കൺസ്യൂമെർ ഫെഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാൻ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. വിഷുവിന് മൂന്നു ദിവസം മാത്രം…

ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.  തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട…

Read More