ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപ നൽകി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍; ഒരു മാസത്തെ ശമ്പളം കൈമാറി പുതുച്ചേരി എംഎൽഎ

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് താങ്ങേകാനായി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ ഇഷാന്‍ വിജയ് തന്റെ സമ്പാദ്യത്തില്‍നിന്ന് 12,530 രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ടാണ് ഇഷാന്‍ തുക കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മകനാണ് ഇഷാന്‍. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ എം.എല്‍.എയും വയനാടിനായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കതർകാമം എം.എല്‍.എ. കെ.പി.എസ്. രമേഷാണ് തന്റെ ഒരുമാസത്തെ ശമ്പളമായ 48,450 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ചലച്ചിത്രതാരവും…

Read More

പേരക്കുട്ടിയെ തല്ലിയതിനെ ചൊല്ലി തർക്കം ; മകന് നേരെ വെടിയുതിർത്ത് മുൻ സൈനികൻ

പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ കുപിതനായ മുൻ സൈനികൻ മകന് നേരെ വെടിയുതിർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാൾ ആശുപത്രിയിൽ അപകടനില തരണം ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 68 വയസുകാരനായ പ്രതി സിആർപിഎഫിൽ നിന്ന് വിരമിച്ച ശേഷം ബാങ്ക് വാനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്. രാത്രി വീട്ടിലിരിക്കവെ 40 വയസുകാരനായ മകനുമായും മകന്റെ ഭാര്യയുമായും ത‍ർക്കമുണ്ടായി. നാല് വയസുകാരനായ പേരക്കുട്ടിയെ ഇരുവരും…

Read More

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം; മനുസ്മൃതിയുടെ പകർപ്പ് കത്തിച്ച് അംബേദ്കറുടെ കൊച്ചുമകൻ

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ച മനുസ്മൃതിയുടെ പകർപ്പ് റിപ്പബ്ലിക്കൻ സേന നേതാവും ഭരണഘടനാ ശിൽപി ഡോ.അംബേദ്കറുടെ കൊച്ചുമകനുമായ ആനന്ദ്രാജ് അംബേദ്കർ കത്തിച്ചു. മഹാരാഷ്ട്രയിൽ കൊങ്കണിലെ റായ്ഗഡ് ജില്ലയിൽ മഹാഡിലെ ക്രാന്തി സ്തംഭത്തിൽ ഒത്തുകൂടിയാണു വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മനുസ്മൃതിയുടെ ഭാഗങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം കനത്ത പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.

Read More

വളർത്തുപൂച്ചയെ കാണാതായി, പിന്നാലെ തർക്കം; ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച് പേരക്കുട്ടി

തൃശൂർ ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. വീട്ടിലെ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു കാരണം. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം. വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ശ്രീകുമാർ വീട്ടിലെ കത്തി ഉപയോഗിച്ചാണ് കേശവനെ ആക്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.

Read More

‘സ്ട്രിക്റ്റ് ഓർഡറാണ്, പേരക്കുട്ടി എന്നെ മുത്തശ്ശി എന്ന് വിളിക്കില്ല’; രാധിക പറയുന്നു

തെന്നിന്ത്യൻ സിനിമാ രംഗത്ത് എൺപതുകളിൽ തിരക്കേറിയ നായിക നടിയായിരുന്നു രാധിക. ശ്രദ്ധേയമായ നിരവധി സിനിമകൾ രാധികയ്ക്ക് ലഭിച്ചു. വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന രാധിക ഇന്ന് അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. കരിയറിനപ്പുറം ജീവിതത്തിലും രാധിക പല ഘട്ടങ്ങൾ കണ്ടതാണ്. മൂന്ന് വിവാഹങ്ങളാണ് രാധികയുടെ ജീവിതത്തിലുണ്ടായത്. അന്തരിച്ച നടൻ പ്രതാപ് പോത്തനാണ് രാധികയുടെ മുൻ ഭർത്താവ്. 1985 ലായിരുന്നു വിവാഹം. ഒരു വർഷം മാത്രമേ ഈ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. പ്രതാപ് പോത്തനുമായി വേർപിരിഞ്ഞ ശേഷം വിദേശ പൗരനായ…

Read More