പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തൽ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ്…

Read More

കാണാതായ കുഞ്ഞിനെ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി; സമീപത്തായി അവശനിലയിൽ മുത്തശ്ശി

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാൻസിയുടെ നില ഗുരുതരമാണ്. കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30വരെ ജാൻസിയുടെ ഭർത്താവ്…

Read More

റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി പേരക്കുട്ടി മരിച്ചുച പിന്നാലെ മുത്തശ്ശിയും ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ…

Read More

പാലിന് പകരം നൽകിയത് വൈൻ കലർത്തിയ മിശ്രിതം; പിഞ്ചുകുഞ്ഞ് കോമയിൽ

പാൽപ്പൊടിയുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ മുത്തശ്ശി പാൽപ്പൊടി അബദ്ധത്തിൽ വൈനിൽ കലർത്തി കൊടുത്തതാണ് കാരണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാൽപ്പൊടി നിറച്ച കുപ്പിയുടെ സമീപത്തായാണ് വൈനും വച്ചിരുന്നതെന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് പാല് തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പാൽപ്പൊടി വൈനുമായി കലർത്തുകയായിരുന്നു. മിശ്രിതം കൊടുത്തപ്പോൾ കുഞ്ഞ് ആദ്യം കുടിച്ചെങ്കിലും തുടർന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി കുപ്പി…

Read More

അമ്മച്ചി കിടുക്കി; ബിയർകുപ്പി തലയിൽവച്ച് അമിതാഭ് ബച്ചൻ പാട്ടിന് വൃദ്ധയുടെ അടിപൊളി ഡാൻസ്

വാർധക്യത്തിൽ ആശങ്ക എന്തിന്.. വാർധക്യമാണെന്നു കരുതി നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിരില്ല. വാർധക്യത്തിൽ അടിച്ചുപൊളിച്ചു ജീവിക്കുന്ന സ്ത്രീയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. തൻറെ കുടുംബാംഗങ്ങളോടൊപ്പം ബാറിൽ എത്തിയ വൃദ്ധ അടിപൊളിയായി ഡാൻസ് ചെയ്യുന്ന റീൽ ആണ് തരംഗമായത്. അമിതാഭ് ബച്ചൻ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ മേരേ അംഗനെ മേം… എന്ന ഗാനത്തിനാണ് അവർ ചുവടുവച്ചത്. എന്നാൽ, ഡൻസിൻറെ ഹൈലൈറ്റ് അതൊന്നുമല്ല, തലയിൽ ബിയർ ബോട്ടിൽ വച്ചാണ് അവർ ആനന്ദച്ചുവടുകളാടിയത്. ഡിജിറ്റൽ കണ്ടൻറ് ക്രിയേറ്ററായ സിധേഷ് ബോബാഡിയാണ് ഡാൻസ്…

Read More

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്: അച്ഛനും മുത്തശിയും അറസ്റ്റിൽ

കോഴിക്കോട് പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും മുൻപ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏൽപ്പിച്ച പൊലീസ് തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുന്നു. പൂളക്കടവ് സ്വദേശി ആദിലും അമ്മ സാക്കിറയും ചേർന്നാണ്…

Read More