അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ്; 62കാരന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് 62കാരന് കേസിൽ ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. 2020 നവംബർ മുതൽ 2021 ഫ്രെബുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ…

Read More

കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; മുത്തച്ഛന് മരണം വരെ തടവു ശിക്ഷ

തളിപ്പറമ്പിൽ 15 കാരിയായ കൊച്ചുമകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് പീഡനം നടന്നത്. തുടർന്ന്, പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും നടത്തിയിരുന്നു.

Read More

കുടുംബത്തിന് ദോഷമാകുമെന്ന് കരുതി; പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു

തമിഴ്നാട്ടിൽ പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്നു. അരിയല്ലൂരിലാണ് സംഭവം നടന്നത്. അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊന്നത്. സംഭവത്തിൽ മുത്തച്ഛൻ വീരമുത്തു (58) അറസ്റ്റിലായിട്ടുണ്ട്. ചിത്തിര മാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നൽകി.

Read More

വളർത്തുപൂച്ചയെ കാണാതായി, പിന്നാലെ തർക്കം; ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച് പേരക്കുട്ടി

തൃശൂർ ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. വീട്ടിലെ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു കാരണം. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം. വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ശ്രീകുമാർ വീട്ടിലെ കത്തി ഉപയോഗിച്ചാണ് കേശവനെ ആക്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.

Read More