
ഡൽഹിയിൽ തിരിച്ചെത്തി പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കർ; വൻ സ്വീകരണമൊരുക്കി ആരാധകർ
പാരിസ് ഒളിംപിക്‌സിൽ പുതുചരിത്രമെഴുതി സ്വന്തമാക്കിയ ഇരട്ട മെഡലുകളുമായി ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. ഇന്നു രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും പരിശീലകൻ ജസ്പാൽ റാണയ്ക്കും ആരാധകർ ഒരുക്കിയത് വൻ സ്വീകരണം. ഒട്ടേറെപ്പേരാണ് സൂപ്പർതാരത്തെ കാണാനും സ്വീകരിക്കാനുമായി വിമാനത്താവളത്തിലെത്തിയത്. പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ഇന്ത്യൻ ജനത ഒളിംപിക്‌സ് മെഡൽ ജേതാവിനെ വരവേറ്റു. ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും…