
ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024 ; ഗതാഗതം സുഗമമാക്കാൻ മാർഗ നിർദേശങ്ങൾ നൽകുമെന്ന് ട്രാഫിക് വിഭാഗം
ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024 ഭാഗമായി ഗതാഗതം സുഗമമാക്കാൻ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക്, ബ്രിഗേഡിയർ ജനറൽ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പറഞ്ഞു. പരിപാടിയുടെ വിജയത്തിനും ഒഴുകിയെത്തുന്ന ആരാധകരുടെ യാത്രാസൗകര്യങ്ങൾക്കുമായി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്രഖ്യാപനം. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിനായി മികച്ച ട്രാഫിക് ഓഫിസർമാരെ സജ്ജരാക്കുമെന്നും…