
70കാരിക്ക് ക്രൂരമർദ്ദനം; ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലിയാണ് മർദ്ദനം
ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. ദമ്പതികൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മർദ്ദനമേറ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്പതികൾ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികൾ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരണ് രഹസ്യമായി ചിത്രീകരിച്ച് പൊലീസിനും മറ്റുളളവർക്കും അയച്ചുകൊടുത്തത്….