
ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; കാരണം വിഷാദം
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും തോർപിന്റെ ഭാര്യ അമാൻഡ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികവും ശാരീരികവുമായി വലിയ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു തോര്‍പ്പ്. കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും വിഷാദം കൂടി. അന്ന് കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒരുപാട് ചികിത്സച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍…