
സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; കേരള ബാങ്കിലെ ജീവനക്കാരന് സസ്പെൻഷൻ
തിരുവനന്തപുരം ∙ കേരള ബാങ്കിൽ ക്ലറിക്കൽ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഓഫിസ് ഫെസിലിറ്റേറ്ററെ (പ്യൂൺ) സസ്പെൻഡ് ചെയ്തു. ഇടതു യൂണിയന്റെ ബ്രാഞ്ച് നേതാവു കൂടിയായ ഇൗരാറ്റുപേട്ട ശാഖയിലെ പി.അജയനെയാണ് സസ്െപൻഡ് ചെയ്തത്. കേരള ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലിക്കു കയറുന്നവർക്ക് ഉയർന്ന സ്ഥാനക്കയറ്റത്തിനു സംസ്ഥാന സഹകരണ നിയമ പ്രകാരം ബികോം കോർപറേഷൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽവരെ സ്ഥാനക്കയറ്റത്തിലൂടെ എത്തുകയും ചെയ്യാം. എസ്എസ്എൽസിയും ജൂനിയർ ഡിപ്ലോമ ഇൻ കോ…