
ബഹ്റൈനിൽ തൊഴിലാളി പെർമിറ്റ് പുതുക്കാത്ത തൊഴിലുടമകൾക്ക് ഒരു മാസം ഇളവ് അനുവദിക്കണം ; ആവശ്യവുമായി എം.പിമാർ
പ്രവാസി തൊഴിലാളികളുടെ പെർമിറ്റ് കൃത്യസമയത്ത് പുതുക്കാത്ത തൊഴിലുടമകൾക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കണമെന്ന് എം.പിമാർ. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് നടപ്പിൽ വന്നാൽ 30 ദിവസത്തിനുള്ളിൽ വിസ പുതുക്കുന്നതുവരെ തൊഴിലുടമകൾ എല്ലാ ദിവസവും അഞ്ച് ദീനാർ എന്ന ക്രമത്തിൽ പിഴ അടക്കേണ്ടി വരും. വീട്ടുജോലിക്കാർക്കോ വീട്ടുജോലിക്ക് റിക്രൂട്ട് ചെയ്യുന്നവർക്കോ ഈ നിയമം ബാധകമായിരിക്കില്ല. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. വിസ കാലാവധി അവസാനിക്കുന്നതിന് ആറുമാസം…