റേഷൻകാർഡ് മസ്റ്ററിംഗ് താത്കാലികമായി നിർത്തിയെന്ന് മന്ത്രി ജി.ആർ അനിൽ ; സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് നടത്താം. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷൻ വിതരണം ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചാണ് മസ്റ്ററിങ് നടത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ…

Read More

കേന്ദ്രം സഹായിച്ചില്ലെങ്കിൽ കേരളത്തിൽ അരി വില കൂടും; ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു….

Read More

സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിനെ അവഗണിച്ചു; സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

ബജറ്റിൽ സിവിൽ സപ്ലൈസിനെ അവഗണിച്ചതിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം. സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അതൃപ്തി ധനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് വേണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സപ്ലൈകോയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് സിവിൽ സപ്ലൈസ് നേരിടുന്നത്.

Read More

കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല: അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് മന്ത്രി ജിആർ അനിൽ

കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജിആർ അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്‌കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. രണ്ടു…

Read More

തെറ്റായ മറുപടി നൽകി; ഭക്ഷ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി എം. വിൻസെന്റ്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിനെതിരെ എം. വിൻസെന്റ് എം.എൽ.എ. സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാൻ തയ്യാറാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്നുതന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ നേരിട്ട് സന്ദർശിച്ച മാധ്യമങ്ങൾ 13 സാധനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുുന്ന ദൃശ്യങ്ങളും…

Read More

റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ആഗസ്റ്റ് 14ന്; മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ഇവിടത്തെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും.ഈ തൊഴിലാളികള്‍ക്ക് അവരുടെ കൈവശമുളള ആധാര്‍ കാര്‍ഡ് മുഖാന്തിരം റേഷന്‍ കടകളില്‍ നിന്നും എന്‍ എഫ് എസ് എ വിഭാഗത്തിലുളള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനായി അറിവ് നല്‍കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആസാം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡീഷ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്റെ…

Read More

‘ഷവർമ്മ പോലുള്ളവ ഹോട്ടലിൽ വച്ച് കഴിക്കണം, പാഴ്‌സൽ നിർത്തണം’; മന്ത്രി

ഭക്ഷ്യവിഷബാധ തടയാൻ നിർദ്ദേശവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. ഹോട്ടലുകളിൽ നിന്ന് ഷവർമ പോലുള്ള ഭക്ഷണ സാധനങ്ങൾ പാഴ്‌സൽ കൊടുക്കുന്നത് നിർത്തണം. ഹോട്ടലിൽ വച്ച് തന്നെ ഭക്ഷണം കഴിക്കുന്നത് നിർബന്ധമാക്കണമെന്നും ജി ആർ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. നിയമനടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവർത്തിക്കാനിടയാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ…

Read More