
ജിപിഎഫ് റിപ്പോർട്ട് ചർച്ച ചെയ്ത് കുവൈത്ത് മന്ത്രിസഭ
കുവൈത്ത് മന്ത്രിസഭയുടെ പ്രതിവാര യോഗം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്നു. ഗവൺമെന്റ് പെർഫോമൻസ് ഫോളോ അപ് ഏജൻസിയുടെ (ജി.പി.എഫ്) 2023ലെ റിപ്പോർട്ട് യോഗം വിശദമായി ചർച്ച ചെയ്തു.കഴിഞ്ഞ വർഷം മന്ത്രിതല ഉത്തരവുകൾ നടപ്പാക്കുന്നതിന്റെ ഫലങ്ങൾ സംബന്ധിച്ച ജി.പി.എഫ് ചെയർമാൻ ശൈഖ് അഹ്മദ് മെഷാൽ അൽ അഹമ്മദ് അസ്സബാഹിന്റെ വിവരണവും വിലയിരുത്തി. 1സർക്കാർ പദ്ധതികളുടെ നടത്തിപ്പും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് ജി.പി.എഫ് നടത്തിയ അഭിപ്രായ സർവേ ഫലങ്ങളും മന്ത്രിസഭ…