ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം

ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ-എസ് (ജെഡിഎസ്) കേരള ഘടകം. ജെഡിഎസിലെ ആഭ്യന്തരപ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ഗൗഡ കക്ഷിയാക്കിയതിന് പിന്നാലെയാണ് മനംമാറ്റം. തുടർനടപടികൾക്കായി  27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ്.  ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഇടതുപക്ഷ ഘടകമായി കേരളത്തിൽ തുടരാനുള്ള ശ്രമമാണു ജെഡിഎസ് കേരള നേതൃത്വം നടത്തിവന്നത്. എന്നാൽ കർണാടകയിലെ ബിജെപി ബന്ധം പിണറായി വിജയന്റെ അനുമതിയോടെ എന്ന ഗൗഡയുടെ വിവാദ പ്രസ്താവന വന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായി….

Read More