ഇന്ത്യയിൽ 14 ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ…

Read More

‘വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാൻ’: പരിഹസിച്ച് വി.ഡി സതീശൻ

 ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ ‘എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്’ എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്…

Read More

നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും; നയപ്രഖ്യാപനത്തിന് ക്ഷണിക്കാൻ സർക്കാർ

നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനം.  സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്.  ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇന്ന് രാവിലെ…

Read More

തിരുവനന്തപുരംനഗരസഭാ കത്ത് വിവാദം: പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധക്കാരെ  വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കൗൺസിലിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെയാണ് ചർച്ചക്ക് വിളിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ  നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ചർച്ച. ആദ്യ ഘട്ട ചർച്ചക്ക് ശേഷവും പ്രതിഷേധം തുടരുന്ന സ്ഹചര്യത്തിലാണ് പ്രതിഷേധക്കാരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞ നാലിനാണ് സർക്കാർ ആദ്യ ഘട്ട ചർച്ച നടത്തിയത്. എന്നാൽ മേയർ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.   അതേസമയം കത്ത് വിവാദത്തിൽ…

Read More

കത്ത് വിവാദത്തിലെ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ; പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം കോർപറേഷനിലെ മേയർ ആര്യാ രാജേന്ദ്രൻറെ നിയമന ശുപാർശ കത്തിലെ പ്രതിപക്ഷ പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഇതിൻറെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ സർക്കാർ ചർച്ചക്ക് വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിൽ ആണ് ചർച്ച. നിയമന ശുപാർശക്കത്ത് വിവാദത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് സർക്കാരിന്റെ അനുനയ നീക്കം. നാളെ നിയമസഭ കൂടി ചേരുമ്പോൾ സഭക്ക് അകത്തും പുറത്തും ഈ വിഷയം ആളിക്കത്തിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കെയാണ് സർക്കാരിൻറെ നീക്കം എന്നതും ശ്രദ്ധേയമാണ്. ആഴ്ചകളായി…

Read More