മോദി സർക്കാരിനെതിരെ വിമർശനവുമായി സത്യപാൽ മാലിക്

രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയതോടെ മോദി ഭരണത്തെ ചോദ്യം ​ചെയ്യുന്നവരെയെല്ലാം കേന്ദ്ര ഏജൻസികൾ തിരഞ്ഞു​പിടിച്ച് റെയ്ഡ് നടത്തുന്ന കാലമാണിപ്പോൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വ്യാപക വിമർശനമാ​ണെങ്ങും. അതി​​ന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ സൗത്ത് ഡൽഹിയിലെ വസതിയിൽ 22ന് നടന്ന റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ സത്യപാൽ​ മാലിക് രൂക്ഷമായി വിമർശിക്കുന്നുവെന്നതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് സത്യപാൽ മാലിക് തന്നെ തുറന്ന് പറഞ്ഞു. ആം…

Read More

ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്

രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്. ”മാധ്യമമായാലും സോഷ്യല്‍ മീഡിയ ആയാലും സത്യത്തിൻ്റെ എല്ലാ ശബ്ദവും അടിച്ചമർത്തുന്നു – ഇതാണോ ജനാധിപത്യത്തിൻ്റെ മാതാവ്? മോദിജി, നിങ്ങൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് പൊതുജനത്തിന് അറിയാം, പൊതുജനം ഉത്തരം നൽകും” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കർഷക സമരത്തിൻ്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന 170 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്…

Read More

‘തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വഭേദഗതി നിയമം നടപ്പാക്കി ഉത്തരവിറക്കും’; അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കുമെന്നും എൻഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് നമ്മുടെ…

Read More

‘ഫെഡറലിസം സംരക്ഷിക്കണം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ കേരളത്തിൻ്റെ പ്രതിഷേധം

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം  ആരംഭിച്ചു. ഡൽഹിയിലെ കേരള ഹൗസിൽനിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ സമരം ആരംഭിച്ചു.  പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരെല്ലാം അണിനിരക്കും. ഡിഎംകെ, ആർജെഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടക്കുന്നത്…

Read More

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ; ‘ഇടക്കാല’മെങ്കിലും പ്രതീക്ഷകളേറെ

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകള്‍, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യതയെന്നാണ് റിപ്പോർട്ടുകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള…

Read More

പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രം

നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കിൽ 26.5 % വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 2.18 ദശലക്ഷം ആയിരുന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75%-വും തെരുവുനായ്ക്കളിൽ നിന്നാണെന്നും കണക്കുകൾ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടൻ പേവിഷബാധ പ്രതിരോധ…

Read More

സെൻ്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിൻ്റെ വിലക്ക് നീട്ടി കേന്ദ്രം

രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവർത്തങ്ങൾ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.   സിപിആർ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ആദ്യം 180 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം ഇത് അടുത്ത 180 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.   വിദേശ ഫണ്ട് മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട പണം…

Read More

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി ആയി നിയമിച്ച് സർക്കാർ

ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി തുടർന്ന് വന്നിരുന്ന ശ്രീറാം വെങ്കട്ടരാമന് സിഎംഡിയുടെ ചുമതലയും ഉണ്ടായിരുന്നു. 2022 ഓഗസ്റ്റിലാണ് ശ്രീറാമിനെ സപ്ലൈകോയിൽ നിയമനം നൽകിയത്. അന്ന് മുതൽ രണ്ട് സിഎംഡിമാർക്ക് കീഴിൽ ജനറൽ മാനേജർ ആയി തുടരുകയായിരുന്നു ശ്രീറാം. ഇതിനിടെ സിഎംഡിമാരിൽ ഒരാളായ സഞ്ജീവ് പട്‌ജോഷി പദവിയിൽ നിന്നും മാറിയിരുന്നു. ഇതേ തുടർന്നാണ് ശ്രീറാം ഈ പദവികൂടി…

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More

ജനത്തെ കാണാൻ കെഎസ്ആർടിസി ബസ് പോരേ?: സർക്കാരിനെതിരെ ചെന്നിത്തല

മുഖ്യമന്ത്രിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ  ബൂമറാങ്ങ് ആവുമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും  ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന…

Read More