കശ്മീർ സേനയെ ഘട്ടംഘട്ടമായി പിൻവലിച്ചേക്കും

ജമ്മുവിലും കശ്മീർ താഴ്‍വരയിലും നിന്ന് കരസേനയെ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിയന്ത്രണ രേഖയിൽ മാത്രം കരസേനയെ നിലനിർത്തി, മറ്റിടങ്ങളിൽ നിന്നെല്ലാം പിൻവലിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ഓഗസ്റ്റിനു ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിയാണിത്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളാണ് വിഷയം പരിശോധിക്കുന്നത്. ജമ്മു കശ്മീരിൽ നിലവിൽ 1.3 ലക്ഷം കരസേനാംഗങ്ങളുണ്ട്. ഇതിൽ 80,000 പേർ നിയന്ത്രണ രേഖയിലാണ്. കരസേനാ വിഭാഗമായ രാഷ്ട്രീയ റൈഫിൾസ് ആണ് താഴ്‍വരയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു…

Read More