പുരുഷന്മാരെ നിങ്ങള്‍ ശ്രദ്ധിക്കണം, ഭർത്താവിനെ ചൊല്പടിക്ക് നിർത്തണം; ഉപദേശവുമായി നടൻ ഗോവിന്ദയുടെ ഭാര്യ

ബോളിവുഡ് താരം ഗോവിന്ദയുടെ ഭാര്യയാണ് സുനിത അഹുജ. 38 വര്‍ഷം മുന്‍പായിരുന്നു ഗോവിന്ദയും സുനിതയും വിവാഹിതരായത്. ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെന്ന നിലയില്‍ താന്‍ അഭിമുഖീകരിച്ച അരക്ഷിതാവസ്ഥകളെക്കുറിച്ച് സുനിത അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എങ്ങനെയാണ് ഇത് തന്നെ ബാധിച്ചതെന്നും സുനിത അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അഭിമുഖത്തില്‍ സ്ത്രീകള്‍ക്ക് ഒരു ഉപദേശം കൂടി നല്‍കിയിരിക്കുകയാണ് അവര്‍. സ്ത്രീകള്‍ അവരുടെ പുരുഷന്മാരെ ശ്രദ്ധിക്കണമെന്നും തങ്ങളുടെ കൈപ്പിടിയിലൊതുക്കണമെന്നുമാണ് സുനിത അഹുജ അഭിമുഖത്തില്‍ പറഞ്ഞത്. ”നിങ്ങളുടെ പുരുഷന്മാരെ നിങ്ങള്‍ ശ്രദ്ധിക്കണം….

Read More

കാലിൽ വെടിയേറ്റ സംഭവം; നടൻ ഗോവിന്ദയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്

സ്വന്തം തോക്കിൽനിന്ന് വെടിയുതിർന്നതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സ്വന്തം തോക്കിൽനിന്ന് ഗോവിന്ദയ്ക്ക് കാലിൽ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തിൽ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക് അൺലോക്ക്ഡ് ആയെന്നും അബദ്ധത്തിൽ വെടിയുതിർന്നു എന്നുമാണ് ഗോവിന്ദ പോലീസിനോട് പറഞ്ഞതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ മറ്റ് ക്രമക്കേടൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗോവിന്ദ പറഞ്ഞത് പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ്…

Read More

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: കാലിന് പരിക്കേറ്റ താരം ആശുപത്രിയിൽ

ബോളിവുഡ് നടൻ ഗോവിന്ദയെ കാലിന് വെടിയേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താരത്തിന്റെ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. ശിവസേന നേതാവ് കൂടിയായ ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഗോവിന്ദ തന്റെ ലൈസൻസുള്ള റിവോൾവർ കയ്യിലെടുത്തതിന് പിന്നാലെ അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നു. വെടിയുണ്ട കാലിലേക്ക് തുളച്ചുകയറി. കാലിൽ കയറിയ വെടിയുണ്ട എടുത്തുമാറ്റിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ…

Read More