വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും. സർക്കാർ – ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററിൽ ഇന്ന് രാവിലെ 11.30യ്ക്കായിരുന്നു യോഗം ആരംഭിച്ചത്. സർവകലാശാല…

Read More

ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.  സർക്കാർ – ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്.  സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു….

Read More

ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് തെളിവില്ല: കെ.സുധാകരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ല. ഗവർണറെ നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണ്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ ന്യായമുണ്ട്. എന്നാൽ ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല എന്ന് സുധാകരൻ കുറ്റപ്പെടുത്തി. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ല എന്നും സുധാകരൻ വ്യക്തമാക്കി.

Read More

ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് തെളിവില്ല: കെ.സുധാകരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ല. ഗവർണറെ നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണ്. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളിൽ ന്യായമുണ്ട്. എന്നാൽ ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല എന്ന് സുധാകരൻ കുറ്റപ്പെടുത്തി. മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് ഭരണഘടനപരമായി അധികാരമില്ല എന്നും സുധാകരൻ വ്യക്തമാക്കി.

Read More

ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും’, അസാധാരണ നടപടി: മുന്നറിയിപ്പുമായി ഗവര്‍ണര്‍

കേരളാ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കൂടുതൽ കടുക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തുന്നത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്. കഴിഞ്ഞ ദിവസം കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരുന്നു. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇതിനെ വിമർശിച്ച് മന്ത്രി…

Read More

ഗവർണർ പോരിനൊരുങ്ങി; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം

കേരള സർവകലാശാല വി.സി നിയമനത്തിൽ നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം. കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ…

Read More

സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവം; ഗവർണർ വിവരങ്ങൾ തേടി

കേരള സർവകലാശാല വി സി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടികളുമായി ഗവർണർ. ക്വാറാം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടൻ നൽകണം വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികളെ പിൻവലിക്കാൻ വരെ സാധ്യത ഉണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത 9 പേരിൽ 7 പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നിരുന്നു. ഗവർണറുടെ…

Read More

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സർവകലാശാല അറിയിക്കണമെന്നാണ് നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വിസിക്ക് കത്തു നൽകി. ഇതു രണ്ടാം തവണയാണ് ഗവർണർ ഇക്കാര്യത്തിൽ വിസിക്ക് കത്തു നൽകുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നൽകിയപ്പോൾ, സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നൽകിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിൻവലിക്കണമെന്നും വിസി…

Read More

അനുനയിപ്പിക്കാൻ ശ്രമം; മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവർണറെ കാണാൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗവർണറെ അനുനയിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമായ ചർച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദർശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

ഗവർണറുടെ പ്രവൃത്തി ഭരണഘടനാപ്രശ്‌നം ഉണ്ടാക്കും; എം ബി രാജേഷ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് പറഞ്ഞു. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേർന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറഞ്ഞത്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞ എം…

Read More