
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ് ഭവനിൽ യാത്ര അയപ്പ് ; പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും
സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. അദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്. ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ…