
ജപ്പാൻ അംബാസഡറെ സ്വീകരിച്ച് ബഹ്റൈൻ ദക്ഷിണ മേഖല ഗവർണർ
ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ ബഹ്റൈനിലെ ജപ്പാൻ അംബാസഡർ ഒകായി അസാകോയെ സ്വീകരിച്ചു. ബഹ്റൈനും ജപ്പാനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.