‘ഗവർണർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണും, നമുക്കറിയില്ലല്ലോ’; മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

 നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ. മറ്റൊർത്ഥത്തിൽ കാണേണ്ടെന്ന് പാർലമെൻ്ററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 15-ാം നിയമസഭയുടെ 10-ാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഗവർണർ വായിച്ചിരുന്നില്ല. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്….

Read More

പരാതികള്‍ക്ക് പരിഹാരമില്ല, പിന്നെ എന്തിന് നവകേരള സദസ്സ്? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്നാണ് ഗവർണറുടെ വിമർശനം. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു. നവകേരള സദസ്സിനെയും ഗവർണർ വിമർശിച്ചു. നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നാണ് ഗവർണർ ആരോപിക്കുന്നത്. എന്താണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് ചോദിച്ച ഗവർണർ പ്രതിസന്ധി കാലത്തും ധൂർത്തിന് കുറവില്ലെന്ന് ആരോപിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെ…

Read More

ഗവർണർ-സർക്കാർ തർക്കം: സുപ്രീംകോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്‍റെ പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി ഇടപെടാൻ പോകുന്നു എന്ന കാര്യം ഏറെ ശ്ലാഘനീയമാണ്. ഈ വിഷയത്തിൽ മാർഗനിർദ്ദേശം രൂപവത്കരിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് സഹായകമായ നിലപാടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം…

Read More