ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ കേന്ദ്രം കൂടുതൽ ഇടപെടണമെന്ന് രാഹുൽ ​ഗാന്ധി ലോക്സഭയിൽ

വയനാട്ടിലെ ഉരുൾപൊട്ടൽ ​ദുരന്തത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അറിയിച്ചു. 70 ലധികം ആളുകൾ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചൂപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഈ വിഷയത്തിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം…

Read More

എല്‍ഡിഎഫ് സർക്കാര്‍ മൂന്നാമതും തുടരാനാണ് സാധ്യത: വെള്ളാപ്പള്ളി നടേശൻ

പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത.താൻ മുസ്‍ലിം വിരോധിയല്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. എന്‍ഡിഎഫ് എല്‍ഡിഎഫിന്‍റെ ഐശ്വര്യമാണ്.ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. സോഷ്യലിസം നടപ്പാക്കാനുള്ള കാര്യങ്ങളിലേക്ക് വിരല്‍…

Read More

കെ വസുകിയുടെ പുതിയ നിയമനം: കേരളത്തിന് താക്കിത്

വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ…

Read More

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ…

Read More

ഭീകരർ അതിർത്തി കടന്നെത്തിയെന്ന് നിഗമനം; ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രം

ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50-55 ഭീകരർ അതിർത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നത കരസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉയരമുള്ള പർവത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാർക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശിക സഹായം ലഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ…

Read More

ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ സർക്കാർ കൈമാറി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് ജീവൻ നഷ്ടപ്പെട്ട തൊഴിലാളി ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ സർക്കാർ കൈമാറി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് നൽകിയത്. അതേസമയം ജോയിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്ക് നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ…

Read More

സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം; ബംഗ്ലാദേശിൽ 32 മരണം

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 2,500 ലധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന്റെ ഓഫീസിന് പ്രവര്‍ത്തകര്‍ തീയിട്ടു. പ്രക്ഷോഭം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടിവി ചാനലിലൂടെ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണിത്. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലി സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. 2018ല്‍…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കാലവർഷം തുടങ്ങിയത് മുതൽ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടൽഭിത്തി പോലും പരിപാലന കുറവിൽ നാമാവശേഷമായി. ചെല്ലാനം മോഡൽ ടെട്രൊപോഡ് ആവശ്യത്തിൽ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി…

Read More

തീര സംരക്ഷണത്തിന് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ല: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കാലവർഷം തുടങ്ങിയത് മുതൽ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടൽഭിത്തി പോലും പരിപാലന കുറവിൽ നാമാവശേഷമായി. ചെല്ലാനം മോഡൽ ടെട്രൊപോഡ് ആവശ്യത്തിൽ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി…

Read More

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിക്ക് സംസ്ഥാന സർക്കാർ; പൊലീസിന്റെയും നഗരസഭയുടേയും നിരീക്ഷണം ശക്തമാക്കും

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള സർക്കാർ. ആമയിഴഞ്ചാൻ അപകടത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി.പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കും. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ ഐ ക്യാമറകൾ സ്ഥാപിക്കും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന്…

Read More