മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തത്; ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഡൽഹിയിലെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി. അതേസമയം മലിനീകരണത്തോത് കൂടുന്നതിൽ കേന്ദ്രസർക്കാരിനെ പഴിക്കുകയാണ് ഡൽഹി സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി.  വായു…

Read More

‘ആ പാട്ടുകള്‍ പാടരുത്; സംഗീത പരിപാടിക്ക് മുന്‍പായി ദില്‍ജിത്തിന് നോട്ടിസുമായി തെലങ്കാന സർക്കാർ

സംഗീത പരിപാടിക്ക് മുന്‍പായി ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസുമായി തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന്‍ അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് നടപടി. സംഗീത പരിപാടിക്കിടെ സ്റ്റേജിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും ദില്‍ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടു. പരിപാടിയുടെ ശബ്ദം കുട്ടികളെ മോശമായി ബാധിക്കും എന്നാണ് നോട്ടിസിൽ പറയുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരാം എന്നാണ് നിങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ശബ്ദവും ഫ്ലാഷ് ലൈറ്റുകളും ഉണ്ടാവുമെന്ന്…

Read More

108 ആംബുലൻസ് ജീവനക്കാരുടെ അടിക്കടിയുള്ള സമരം ; സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്ന് ഹൈക്കോടതി

അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലുള്ള ഒരു തർക്കമായി മാത്രം വിടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയം അടിയന്തര ആംബുലൻസ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. എറണാകുളം പിറവം സ്വദേശി രഞ്ജിത്ത് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെടുന്ന…

Read More

മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത

മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത. അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ അത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരത്ത് മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരികപ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്…

Read More

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സർക്കാർ

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാല് പേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം…

Read More

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകൾ റജിസറ്റർ ചെയ്യുന്നത് എങ്കിൽ ഇളവും സംസ്ഥാനം നൽകുന്നുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ…

Read More

പടക്ക നിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പോലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനം ഉറപ്പാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ രീതിയിൽ നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു. ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ വളരെ കൂടുതലാണ്. ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും…

Read More

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ൧ 54 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി…

Read More

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി; 177 കോടി അനുവദിച്ചെന്ന് മന്ത്രി

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ അടുപ്പിക്കാൻ കഴിയും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഹാർബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യവികസനവും കൂടി ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപ…

Read More

ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; സർക്കുലർ 3മാസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

ചികിത്സാപിഴവ് ആരോപിച്ച് നഴ്സുമാരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി. ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ കേസ് രജിസ്റ്റർ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കാൻ ഉത്തരവിട്ട കോടതി, ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയുടെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് നിർദ്ദേശിക്കുന്ന സർക്കുലർ മൂന്നുമാസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സുപ്രധാന…

Read More