പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ്…

Read More

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് 15 വര്‍ഷം കഴിഞ്ഞും ആയുസ്; നിയമക്കുരുക്കാകുമെന്ന് ആശങ്ക

15 വര്‍ഷം കാലാവധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ രജിസ്‌ട്രേഷന്‍ ഫിറ്റ്‌നെസ് പെര്‍മിറ്റ് എന്നിവ പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമക്കുരുക്കായേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം 15 വര്‍ഷം കഴിയുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇത് മറികടക്കാന്‍ 15 വര്‍ഷം പിന്നിട്ട 237 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ കാലാവധി 2024 സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വാഹനങ്ങളുടെ കാലാവധി നീട്ടുന്നതിന് സര്‍വീസ് ചാര്‍ജ്, ഫീസ്, ടാക്‌സ് എന്നിവ ഈടാക്കരുതെന്നു കാട്ടി കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍…

Read More

കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ്

കർണാടകയിൽ വ്യക്തമായ മുന്നേറ്റവും മേൽക്കൈയും ഉറപ്പായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ബംഗ്ലൂരിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എഐസിസി ആസ്ഥാനത്ത് ബജ്രംഗ് ബലി വേഷധാരിയുമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് പവൻ ഖേര രം​ഗത്തു വന്നു. ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നുവെന്നും പരാജയം…

Read More

എഐ ക്യാമറ പദ്ധതി അഴിമതി; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏൽപ്പിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയെ സർക്കാരിനുള്ളുവെന്നും യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ പിണറായി വിജയൻ വ്യക്തമാക്കി. എഐ ക്യാമറ പദ്ധതിയിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപകരാർ ലഭിച്ച കമ്പനികളിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുണ്ടെന്ന് വരെ ആരോപണമുയർന്നിരുന്നു.

Read More

അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്; മന്ത്രി

സ്‌കൂൾ ഓഫീസുകൾ പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പാൾ , അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം. അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്. ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി നിർദേശം നൽകിയത്. എസ്എസ്എൽസി ഫലം മെയ് 20നും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. 220…

Read More

നിരോധനം പ്രായോഗികമല്ല; ‘ദ് കേരള സ്റ്റോറി’ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്ന് സർക്കാർ

വിവാദ സിനിമയായ ‘ദ് കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദര്‍ശനം നിരോധിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ ആലോചന. എന്നാല്‍ നിരോധനം പ്രായോഗികമാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. തല്‍ക്കാലം നിയമോപദേശവും തേടേണ്ടതില്ല. രണ്ടു കാരണങ്ങളാണ് ഇതിനു പിന്നിൽ. ഒന്ന്, സിനിമയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. രണ്ട്, സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാനാകുമോ എന്ന സംശയം. അതിനാല്‍ സിനിമ ബഹിഷ്കരിക്കുകയെന്ന ഇടതുനേതാക്കളുടെ…

Read More

സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ല’; മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

എ.ഐ ക്യാമറ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാട്; സര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശന്‍

റോഡുകളിൽ എ.ഐ ക്യാമറ സ്ഥാപിച്ച സർക്കാരിന്റെ പദ്ധതി രണ്ടാം ലാവലിന്‍ ഇടപാടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് എഐ ക്യാമറകൾക്കുള്ള ടെൻഡർ നൽകിയതെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീശൻ സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.  1) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് അനുസരിച്ച് സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പിനിക്കും കച്ചവടക്കാരനും മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് പറയുന്നുണ്ട്. എന്നാൽ എഐ…

Read More

എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ

സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു. ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ്…

Read More